വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി

ഏറനാട് താലൂക്ക്  സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. പുത്തലം, മൈത്ര, തുവ്വക്കാട്, പിപ്പാറ, ഒതായി, മുണ്ടുപറമ്പ് എന്നിവിടങ്ങളിലെ 13 റേഷന്‍ കടകളടക്കം 17 വ്യാപാര സ്ഥാപനങ്ങളിലായിരുന്നു പരിശോധന.  ഇതില്‍ രണ്ട് സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി നടപടിയെടുക്കുകയായിരുന്നു. വിലവിവരം പ്രദര്‍ശിപ്പിക്കാത്തതിനും സാമൂഹിക അകലം പാലിക്കാത്ത വിധത്തില്‍ കച്ചവടം നടത്തിയതിനും നാല് കട ഉടമകള്‍ക്ക് നോട്ടീസ് നല്‍കി. പൊതുവിപണിയിലെ കടകളിലെല്ലാം സാനിറ്റൈസര്‍ ഉണ്ടെന്നും എല്ലാ റേഷന്‍ കടകളിലും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തിയതായും സ്‌ക്വാഡ് അംഗങ്ങള്‍ പറഞ്ഞു. പരിശോധനയ്ക്ക് താലൂക്ക് സപ്ലൈ ഓഫീസര്‍ സി.എ. വിനോദ്കുമാര്‍, റേഷനിങ്  ഇന്‍സ്‌പെക്ടറായ  അബ്ദുനാസര്‍, ജീവനക്കാരനായ രഞ്ജിത്ത്  എന്നിവര്‍ പങ്കെടുത്തു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പരിശോധന തുടരുമെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

#360malayalam #360malayalamlive #latestnews #squard #corruption

ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട...    Read More on: http://360malayalam.com/single-post.php?nid=4641
ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട...    Read More on: http://360malayalam.com/single-post.php?nid=4641
വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി ഏറനാട് താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങളില്‍ ക്രമക്കേട് കണ്ടെത്തി. പുത്തലം, മൈത്ര, തുവ്വക്കാട്, പിപ്പാറ, ഒതായി, മുണ്ടുപറമ്പ് എന്നിവിടങ്ങളിലെ 13 റേഷന്‍ കടകളടക്കം തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്