2018 ലെ റെക്കോര്‍ഡ് ഭേദിച്ച് ഈ വര്‍ഷം വേനല്‍ മഴ

2018 ലെ അധികമഴയുടെ റെക്കോര്‍ഡ് ഭേദിച്ച് ഈ വര്‍ഷത്തെ വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് കേരളത്തില്‍ വേനല്‍ മഴയുടെ സീസണ്‍. ഈ കാലയളവില്‍ പെയ്യുന്ന മഴയാണ് വേനല്‍മഴ അല്ലെങ്കില്‍ മണ്‍സൂണ്‍ പൂര്‍വ മഴ എന്നറിയപ്പെടുന്നത്. 2021 ല്‍ മാര്‍ച്ച് 1 മുതല്‍ ഇന്ന് (മെയ് 23) വരെ കേരളത്തില്‍ 127 ശതമാനം അധിക വേനല്‍മഴയാണ് രേഖപ്പെടുത്തിയത്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് 2018 ല്‍ മെയ് 31 വരെ 37 ശതമാനമായിരുന്നു അധിക വേനല്‍ മഴ. യാസ് ചുഴലിക്കാറ്റ് കരകയറിയ ശേഷം രണ്ടു ദിവസം കൂടി കേരളത്തില്‍ കൂടുതല്‍ മഴക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ പ്രവചനം ഇതുകൂടി പരിഗണിച്ചാല്‍ കേരളത്തില്‍ അധികമഴയുടെ കണക്ക് ഇനിയും കൂടും. ഈ വര്‍ഷം മാര്‍ച്ചില്‍ വേനല്‍ക്കാല അവലോകനത്തില്‍ കേരളത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് മെറ്റ്ബീറ്റ് വെതര്‍ വിശദമായി പറഞ്ഞത് ഓര്‍ക്കുമല്ലോ. ഞങ്ങളുടെ നീരീക്ഷണം ശരിവയ്ക്കുന്നതാണ് ഇതുവരെയുള്ള മഴക്കണക്ക്. മാര്‍ച്ച്,ഏപ്രില്‍,മെയ് മാസാന്ത കണക്കിലും സാധാരണയില്‍ കൂടുതല്‍ മഴയാണ് പ്രവചിച്ചിരുന്നത്. മാര്‍ച്ചില്‍ 64 ശതമാനവും ഏപ്രിലില്‍ 21 ശതമാനവും മഴയാണ് അധികം ലഭിച്ചത്. വേനല്‍ സീസണില്‍ 270 മില്ലി മീറ്റര്‍ മഴ ലഭിക്കേണ്ടതിനു പകരം ഇന്നുവരെ 628.5 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. സംസ്ഥാനത്ത് എല്ലാ ജില്ലയിലും മഴ വളരെ കൂടുതല്‍ എന്ന കാറ്റഗറിയിലാണുള്ളത്. 196 ശതമാനം അധിക മഴ ലഭിച്ച കണ്ണൂരാണ് മുന്നില്‍. 83 ശതമാനം അധിക മഴ ലഭിച്ച ഇടുക്കിയാണ് പിന്നില്‍. 


വിവിധ വര്‍ഷങ്ങളിലെ വേനല്‍ മഴ സമീപകാല ചരിത്രത്തില്‍ കേരളത്തിലെ ഏറ്റവും കൂടുതല്‍ മഴയാണ് രേഖപ്പെടുത്തിയത്. 2014 ല്‍ സംസ്ഥാനത്ത് നാലു ശതമാനം മഴക്കുറവും 2015 ല്‍ 23 ശതമാനം മഴക്കൂടുതലും 2016 ല്‍ 17 ശതമാനം മഴക്കുറവും 2017 ല്‍ 7 ശതമാനം മഴക്കുറവും 2018 ല്‍ 37 ശതമാനം മഴക്കൂടുതലും 2019 ല്‍ 53 ശതമാനം മഴക്കുറവും 2020 ല്‍ 7 ശതമാനം മഴക്കൂടുതലുമായിരുന്നു. 2018 നു മുന്‍പ് കൂടുതല്‍ വേനല്‍ മഴ ലഭിച്ചത് 2015ലായിരുന്നു. എന്നാല്‍ ഈ വര്‍ഷത്തെ പോലെ 127 ശതമാനം മഴ സമീപകാലത്തൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

#360malayalam #360malayalamlive #latestnews #rain #kerala

2018 ലെ അധികമഴയുടെ റെക്കോര്‍ഡ് ഭേദിച്ച് ഈ വര്‍ഷത്തെ വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് കേരളത്തില്‍ വേനല്‍ മഴയുടെ സീസണ്...    Read More on: http://360malayalam.com/single-post.php?nid=4474
2018 ലെ അധികമഴയുടെ റെക്കോര്‍ഡ് ഭേദിച്ച് ഈ വര്‍ഷത്തെ വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് കേരളത്തില്‍ വേനല്‍ മഴയുടെ സീസണ്...    Read More on: http://360malayalam.com/single-post.php?nid=4474
2018 ലെ റെക്കോര്‍ഡ് ഭേദിച്ച് ഈ വര്‍ഷം വേനല്‍ മഴ 2018 ലെ അധികമഴയുടെ റെക്കോര്‍ഡ് ഭേദിച്ച് ഈ വര്‍ഷത്തെ വേനല്‍ മഴ. മാര്‍ച്ച് ഒന്നു മുതല്‍ മെയ് 31 വരെയാണ് കേരളത്തില്‍ വേനല്‍ മഴയുടെ സീസണ്‍. ഈ കാലയളവില്‍ പെയ്യുന്ന തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്