ബംഗാള്‍ ഉള്‍ക്കടലില്‍ 23 ന് ന്യൂനമര്‍ദം, കേരളത്തില്‍ മഴയുണ്ടാകും

ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ മേഖലയില്‍ ഈ മാസം 23 ന് വൈകിട്ടോടെ ന്യൂനമര്‍ദം ഉടലെടുക്കാന്‍ സാധ്യത. അതിവേഗം ശക്തിപ്പെടുന്ന രീതിയിലുള്ള ന്യൂനമര്‍ദം പിറ്റേന്ന് തന്നെ തീവ്ര ന്യൂനമര്‍ദം (ഡിപ്രഷന്‍) ആകാനും തുടര്‍ന്ന് വീണ്ടും ശക്തിപ്പെടാനും സാധ്യതയുണ്ട്. നിലവിലെ അന്തരീക്ഷ സ്ഥിതി അനുസരിച്ച് ഈ സിസ്റ്റം ചുഴലിക്കാറ്റാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ ഒമാന്‍ പേരിട്ട യാസ് എന്ന പേരിലാണ് ഈ ചുഴലിക്കാറ്റ് അറിയപ്പെടുക. ഈ സിസ്റ്റം കേരളത്തില്‍ മഴ നല്‍കുമെന്നാണ് ഇപ്പോഴത്തെ നിരീക്ഷണം. 

ചുഴലിക്കാറ്റ് സാധ്യത എന്തുകൊണ്ട്?

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന മേഖലയില്‍ സമുദ്രോപരിതല താപനില 31 ഡിഗ്രിയില്‍ കൂടുതലാണ്. ഇത് ചുഴലിക്കാറ്റ് രൂപപ്പെടാന്‍ ന്യൂനമര്‍ദത്തെ സഹായിക്കും. ഒപ്പം എം.ജെ.ഒ ഫേസ് രണ്ടില്‍ 1 ല്‍ കൂടുതല്‍ ആംപ്ലിറ്റിയൂഡില്‍ ഈ മേഖലയില്‍ നിലകൊള്ളുന്നു. കഴിഞ്ഞ തവണ തോതെ ചുഴലിക്കാറ്റുണ്ടായപ്പോള്‍ അറബിക്കടലില്‍ ഉണ്ടായ എം.ജെ.ഒ ഇത്തവണ ബംഗാള്‍ ഉള്‍ക്കടലിലേക്ക് കൂടുതല്‍ പ്രഭാവം കാണിക്കും. നിലവില്‍ മേഖലയിലെ കാറ്റിന്റെ ഖണ്ഡധാര കൂടുതലാണെങ്കിലും ന്യൂനമര്‍ദം രൂപപ്പെടുന്ന സമയം ഇത് കുറയുമെന്നാണ് മെറ്റ്ബീറ്റ് വെതറിലെ നിരീക്ഷകര്‍ പറയുന്നത്. സിസ്റ്റം മെയ് 27 വ്യാഴം പുലര്‍ച്ചെയോടെ വടക്കന്‍ ഒഡിഷക്കും തെക്കുപടിഞ്ഞാറ് ബംഗ്ലാദേശിനും ഇടയില്‍ കരകയറാനാണ് സാധ്യത. 

കേരളത്തിലെ മഴ സാധ്യത

മെയ് 25 മുതല്‍ കേരളത്തില്‍ ഇതോടനുബന്ധിച്ച് മഴ ലഭിച്ചു തുടങ്ങും. തെക്കന്‍ കേരളത്തിലാകും അന്ന് മഴ ലഭിക്കുക. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വടക്കന്‍ കേരളം, തീരദേശ കര്‍ണാടക എന്നിവിടങ്ങളിലും മഴക്ക് സാധ്യതയുണ്ട്. മഴയുടെ തോത് സ്വഭാവം തുടങ്ങിയവ രണ്ടു ദിവസം മുന്‍പ് പറയാനാകും. മെയ് 28 ന് ശേഷം ഗോവ, മഹാരാഷ്ട്ര തീരം വരെ മഴക്ക് സാധ്യതയുണ്ട്. കൂടുതല്‍ വിവരങ്ങള്‍ തുടര്‍ന്നുള്ള ദിവസങ്ങളിലെ റിപ്പോര്‍ട്ടുകളില്‍ അറിയാം.

Metbeat Weather Desk


#360malayalam #360malayalamlive #latestnews #weather

ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ മേഖലയില്‍ ഈ മാസം 23 ന് വൈകിട്ടോടെ ന്യൂനമര്‍ദം ഉടലെടുക്കാന്‍ സാധ്യത. അതിവേഗം ശക്തിപ്പെടുന്ന ...    Read More on: http://360malayalam.com/single-post.php?nid=4396
ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ മേഖലയില്‍ ഈ മാസം 23 ന് വൈകിട്ടോടെ ന്യൂനമര്‍ദം ഉടലെടുക്കാന്‍ സാധ്യത. അതിവേഗം ശക്തിപ്പെടുന്ന ...    Read More on: http://360malayalam.com/single-post.php?nid=4396
ബംഗാള്‍ ഉള്‍ക്കടലില്‍ 23 ന് ന്യൂനമര്‍ദം, കേരളത്തില്‍ മഴയുണ്ടാകും ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യകിഴക്കന്‍ മേഖലയില്‍ ഈ മാസം 23 ന് വൈകിട്ടോടെ ന്യൂനമര്‍ദം ഉടലെടുക്കാന്‍ സാധ്യത. അതിവേഗം ശക്തിപ്പെടുന്ന രീതിയിലുള്ള ന്യൂനമര്‍ദം പിറ്റേന്ന് തന്നെ തീവ്ര ന്യൂനമര്‍ദം (ഡിപ്രഷന്‍) ആകാനും തുടര്‍ന്ന് വീണ്ടും ശക്തിപ്പെടാനും തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്