തോതോ ചുഴലിക്കാറ്റ്: പാലപ്പെട്ടി വെളിയങ്കോട് മേഖലയിൽ കടൽക്ഷോഭം ശക്തം

പൊന്നാനി താലൂക്കിലെ പാലപ്പെട്ടി വെളിയങ്കോട് മേഖലകളിൽ കടൽക്ഷോഭം ശക്തമായി. പത്തുമുറി മേഖലയിൽ രാവിലെ 11 മണിയോടുകൂടി വേലിയേറ്റത്തോടൊപ്പം വലിയ തിരകൾ കരയിലേക്ക് അടിച്ചു കയറി.


കടൽ ഭിത്തിക്ക് മുകളിലൂടെ ഇരച്ചു കയറിയ തിരമാലകൾ തീരദേശ റോഡിലേക്ക് വരെ എത്തി. റോഡിൻ്റെ പലഭാഗത്തും വെള്ളത്തോടൊപ്പമെത്തിയ മണൽ അടിഞ്ഞുകൂടി. ഇരച്ചെത്തിയ ഉപ്പുവെള്ളം  10ഓളം വീടുകളിലേക്ക് കയറി. വേലിയേറ്റം കൂടുന്നതോടെ കടൽ കൂടുതൽ ശക്തമാകാൻ ഇനിയും സാധ്യതയുണ്ട്.


തോതെ ചുഴലിക്കാറ്റ് കേരള തീരത്ത് രൂപപ്പെടും; ശക്തമായ മഴക്കും കാറ്റിനും സാധ്യത


ഈവര്‍ഷത്തെ പ്രീ മണ്‍സൂണ്‍ സീസണിലെ ആദ്യ ന്യൂനമര്‍ദം മെയ് 14 ന് വെള്ളിയാഴ്ച രാവിലെയോടെ ലക്ഷദ്വീപിന് സമീപം കവരത്തിക്കടുത്ത് രൂപം കൊള്ളും. തുടര്‍ന്ന് കേരള തീരത്തോട് ചേര്‍ന്ന് വടക്കുപടിഞ്ഞാറ് ദിശയില്‍ നീങ്ങി ചുഴലിക്കാറ്റാകും. തുടര്‍ന്ന് ഗുജറാത്തിലോ പാകിസ്താനിലെ കറാച്ചിയിലോ കരകയറാനാണ് സാധ്യതയുണ്ടെന്ന് വിവിധ നിരീഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കാലാവസ്ഥ കരയറുമ്പോള്‍ ചുഴലിക്കാറ്റിന് തീവ്രപ്രഹര ശേഷിയെന്ന് പ്രവചനം. ന്യൂനമർദ്ദത്തിന്റെ ഭാഗമായുണ്ടാകുന്ന ചുഴലികാറ്റിന് തോതെ എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.

ന്യൂനമര്‍ദത്തിന്റെ സ്വാധീന വലയത്തില്‍ കേരളം പൂര്‍ണമായി ഉള്‍പ്പെടും. ഇന്നു മുതല്‍ കേരളത്തില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിച്ചു തുടങ്ങും. മഴക്കൊപ്പം ഇടിമിന്നല്‍, കാറ്റ് എന്നിവയും പ്രതീക്ഷിക്കാം. ചിലയിടങ്ങളില്‍ ആലിപ്പഴ വര്‍ഷവും ഉണ്ടാകും. കടല്‍ പ്രക്ഷുബ്ധമാകുന്നതിനാല്‍ കേരളം, ലക്ഷദ്വീപ്, കര്‍ണാടക തീരത്ത് ഇനിയൊരു അറിയിപ്പ് വരെ മത്സ്യബന്ധനം സുരക്ഷിതമല്ല. മത്സ്യത്തൊഴിലാളികള്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കണം. 

കേരളത്തില്‍ വെള്ളിയാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയും കാറ്റും ഉണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ്. തീരദേശങ്ങളില്‍ കടല്‍ക്ഷോഭം രൂക്ഷമാകും. തീരദേശങ്ങളിലും ഇടനാട് പ്രദേശങ്ങളിലും കാറ്റ് ശക്തിപ്പെടും. 40-50 കി.മി വരെയുള്ള കാറ്റിന് തീരദേശത്ത് സാധ്യതയുണ്ട്. 


കഴിഞ്ഞ ദിവസത്തേതിന് വ്യത്യസ്തമായി കേരള തീരത്ത് തന്നെ ന്യൂനമര്‍ദം രൂപപ്പെട്ടേക്കാമെന്നാണ് പുതിയ ഡാറ്റ . കോഴിക്കോടിന് സമാന്തരമായി ഏകദേശം 300 കി.മി അകലെ വരെ ചുഴലിക്കാറ്റ് കടന്നുപോയേക്കും. കേരളത്തിന്റെ മുഴുവന്‍ തീരദേശത്തും കടലാക്രമണത്തിനു കാറ്റിനും മഴക്കും ഇതു കാരണമായേക്കും. കഴിഞ്ഞ വര്‍ഷം മെയ് പകുതിക്ക് ശേഷം ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ഉംപുന്‍ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണ്‍ ആയി മാറിയിരുന്നു. ഇപ്പോള്‍ രൂപപ്പെടാനിരിക്കുന്ന തോ തെ ചുഴലിക്കാറ്റും ഉഗ്രരൂപം പ്രാപിക്കാനുള്ള സാധ്യതയാണ് കാലാവസ്ഥാ പ്രവചന മാതൃകകള്‍ സൂചിപ്പിക്കുന്നത്. 

#360malayalam #360malayalamlive #latestnews #kerala #cyclone

പൊന്നാനി താലൂക്കിലെ പാലപ്പെട്ടി വെളിയങ്കോട് മേഖലകളിൽ കടൽക്ഷോഭം ശക്തമായി. പത്തുമുറി മേഖലയിൽ രാവിലെ 11 മണിയോടുകൂടി...    Read More on: http://360malayalam.com/single-post.php?nid=4306
പൊന്നാനി താലൂക്കിലെ പാലപ്പെട്ടി വെളിയങ്കോട് മേഖലകളിൽ കടൽക്ഷോഭം ശക്തമായി. പത്തുമുറി മേഖലയിൽ രാവിലെ 11 മണിയോടുകൂടി...    Read More on: http://360malayalam.com/single-post.php?nid=4306
തോതോ ചുഴലിക്കാറ്റ്: പാലപ്പെട്ടി വെളിയങ്കോട് മേഖലയിൽ കടൽക്ഷോഭം ശക്തം പൊന്നാനി താലൂക്കിലെ പാലപ്പെട്ടി വെളിയങ്കോട് മേഖലകളിൽ കടൽക്ഷോഭം ശക്തമായി. പത്തുമുറി മേഖലയിൽ രാവിലെ 11 മണിയോടുകൂടി തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്