മഴ കുറയുന്നു; ഒറ്റപ്പെട്ട മഴ 12 മണിക്കൂർ കൂടി; ചിലയിടത്ത് മാനം തെളിയും

 സംസ്ഥാനത്ത് ഇന്ന് മഴ കുറയുന്നു. കനത്ത തുടർച്ചയായ മഴ സാധ്യത ഒഴിവായി. എന്നാൽ 12 മണിക്കൂർ കൂടി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. വടക്കൻ ജില്ലകളുടെ തീരദേശത്ത് ഇന്ന് മഴ സാധ്യതയുണ്ട്. എന്നാൽ ശക്തമായ മഴ ഉണ്ടാകില്ല. ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞ അതേ പ്രദേശങ്ങളിൽ ഇന്ന് മഴ സാധ്യതയുണ്ട്. ഉച്ചയ്ക്ക് ശേഷം കണ്ണൂർ, കാസർകോട്, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ട മഴക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഒറ്റപ്പെട്ട മഴ ഇന്നുണ്ടാകും. മഴയേക്കാൾ കൂടുതൽ സമയം ഇടവേളകളായിരിക്കും. പലയിടത്തും ഇന്നു തന്നെ വെയിൽ തെളിയും. ഞങ്ങളുടെ നിരീക്ഷകരുടെ നിഗമന പ്രകാരം മലപ്പുറം ജില്ലയിൽ കോട്ടക്കൽ മുതൽ വടക്കു കിഴക്ക് മഞ്ചേരി വരെയും തെക്കുകിഴക്ക് പെരിന്തൽമണ്ണ വരെയും വൈകിട്ട് വരെ മഴ സാധ്യത കുറവാണ്. ഇവിടെ വെയിലിനും സാധ്യതയുണ്ട്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും പ്രസന്നമായ കാലാവസ്ഥ  ഈ പ്രദേശങ്ങളിലാകും. നാളെ (ചൊവ്വ) മുതൽ കേരളത്തിൽ മഴ കുറയും. പലയിടത്തും മാനം തെളിയും. ഇന്ന് കേരളത്തിന്റെ ആകാശത്തും അറബിക്കടലിലും മേഘാവൃതമാണ്. ഈർപ്പ സാന്നിധ്യം കൂടുതൽ ഉണ്ടെങ്കിലും കാറ്റ് പലയിടത്തും അനുകൂലമല്ല. കാറ്റിന്റെ ഗതിയും വേഗതയും ചില പോക്കറ്റുകളിൽ ഉച്ചയ്ക്ക് ശേഷം അനുകൂലമാകുന്നതോടെ മഴ യുണ്ടാകും. എന്നാൽ പ്രളയം പേടിക്കേണ്ട സാഹചര്യമില്ല. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദവും  കഴിഞ്ഞ ഏതാനും ദിവസമായി പറയുന്നതു പോലെ കേരളത്തെ പ്രതികൂലമായി ബാധിക്കില്ല. കാലാവസ്ഥ വിവരങ്ങൾക്ക് ഔദ്യോഗിക കാലാവസ്ഥാ ഏജൻസിയായ കേന്ദ്ര കാലാവസ്ഥാ വകുപ്പ്,  രജിസ്ട്രേഡ്  സ്വകാര്യ കാലാവസ്ഥാ സ്ഥാപനങ്ങൾ, പ്രമുഖ കാലാവസ്ഥാ വിദഗ്ധർ /നിരീക്ഷകർ എന്നിവരെ ആശ്രയിക്കുക. അനാവശ്യ പ്രളയഭീതി സൃഷ്ടിക്കാതിരിക്കുക.

#360malayalam #360malayalamlive #latestnews

സംസ്ഥാനത്ത് ഇന്ന് മഴ കുറയുന്നു. കനത്ത തുടർച്ചയായ മഴ സാധ്യത ഒഴിവായി. എന്നാൽ 12 മണിക്കൂർ കൂടി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ......    Read More on: http://360malayalam.com/single-post.php?nid=419
സംസ്ഥാനത്ത് ഇന്ന് മഴ കുറയുന്നു. കനത്ത തുടർച്ചയായ മഴ സാധ്യത ഒഴിവായി. എന്നാൽ 12 മണിക്കൂർ കൂടി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ......    Read More on: http://360malayalam.com/single-post.php?nid=419
മഴ കുറയുന്നു; ഒറ്റപ്പെട്ട മഴ 12 മണിക്കൂർ കൂടി; ചിലയിടത്ത് മാനം തെളിയും സംസ്ഥാനത്ത് ഇന്ന് മഴ കുറയുന്നു. കനത്ത തുടർച്ചയായ മഴ സാധ്യത ഒഴിവായി. എന്നാൽ 12 മണിക്കൂർ കൂടി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്