വടക്കൻ ജില്ലകളിൽ മഴ തുടരും: ജാഗ്രതയും തുടരണം

വടക്കൻ കേരളത്തിൽ മഴ തുടരും കാസർക്കോട് ഹൊസ്ദുർഗ് മുതൽ ചാവക്കാട് വരെയുള്ള മേഖലകളിൽ കനത്ത മഴ തുടരും. മലയോരത്തെ അപേക്ഷിച്ച് ഇന്ന് പകൽ മഴയുടെ ശക്തി കൂടുതൽ ഇടനാട്ടിലാകും. കാസർകോട് - തൃശൂർ വരെ എല്ലാ ജില്ലകളിലും നല്ല മഴ സാധ്യതയാണ് ഇന്ന് . മധ്യ, തെക്കൻ കേരളത്തിൽ പകൽ മഴ വിട്ടുനിൽക്കും. ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴ മാത്രം. രാത്രി 7 ന് ശേഷം മധ്യ , തെക്കൻ ജില്ലകളിൽ മഴ വീണ്ടും എത്തും. രാത്രിയിൽ പലയിടത്തും ശക്തമായ മഴ സാധ്യത.


കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ മലയോര മേഖലകളിൽ ജാഗ്രത തുടരണം. കണ്ണൂർ ജില്ലയുടെ മലയോര മേഖലയിൽ ഇന്നു രാത്രി ജാഗ്രത ശക്തിപ്പെടുത്തണം. ഇവിടെ രാത്രി കനത്ത മഴക്ക് സാധ്യതയുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവർ രാത്രി ബന്ധുവീട്ടിലേക്കോ മറ്റോ മാറി താമസിക്കാൻ ശ്രദ്ധിക്കുക. ഈ മേഖലയിൽ രാത്രി ഗതാഗതം സുരക്ഷിതമല്ല. സർക്കാർ നൽകുന്ന നിർദേശങ്ങൾ പാലിക്കുക. കാലാവസ്ഥ മുന്നറിയിപ്പുകൾ അവഗണിക്കരുത്

#360malayalam #360malayalamlive #latestnews

വടക്കൻ കേരളത്തിൽ മഴ തുടരും കാസർക്കോട് ഹൊസ്ദുർഗ് മുതൽ ചാവക്കാട് വരെയുള്ള മേഖലകളിൽ കനത്ത മഴ തുടരും. മലയോരത്തെ അപേക്ഷിച്ച് ഇന്ന് പക...    Read More on: http://360malayalam.com/single-post.php?nid=400
വടക്കൻ കേരളത്തിൽ മഴ തുടരും കാസർക്കോട് ഹൊസ്ദുർഗ് മുതൽ ചാവക്കാട് വരെയുള്ള മേഖലകളിൽ കനത്ത മഴ തുടരും. മലയോരത്തെ അപേക്ഷിച്ച് ഇന്ന് പക...    Read More on: http://360malayalam.com/single-post.php?nid=400
വടക്കൻ ജില്ലകളിൽ മഴ തുടരും: ജാഗ്രതയും തുടരണം വടക്കൻ കേരളത്തിൽ മഴ തുടരും കാസർക്കോട് ഹൊസ്ദുർഗ് മുതൽ ചാവക്കാട് വരെയുള്ള മേഖലകളിൽ കനത്ത മഴ തുടരും. മലയോരത്തെ അപേക്ഷിച്ച് ഇന്ന് പകൽ മഴയുടെ ശക്തി.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്