KSEB അറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന്  മഴയും കാറ്റും ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടുന്നുണ്ട്. കോവിഡ് കാലമായിട്ടും പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനു പരിശ്രമിക്കുകയാണ് കെ എസ് ഇ ബി ജീവനക്കാർ. 


വൈദ്യുതി തടസ്സമുണ്ടാകുമ്പോൾ വലിയ ഒരു പ്രദേശമാകെ വെളിച്ചമെത്തിക്കുന്ന 11 കെ വി ലൈൻ തകരാറുകൾ പരിഹരിക്കുന്നതിനായിരിക്കും കെ എസ് ഇ ബി മുൻഗണന നൽകുക. തുടർന്നായിരിക്കും ഉപഭോക്താക്കളുടെ വീടുകളിലേക്ക് വൈദ്യുതി എത്തിക്കുന്ന എൽ ടി ലൈനുകളിലെ തകരാറുകൾ പരിഹരിക്കുക. ഇതിനും ശേഷമേ വ്യക്തിഗത പരാതികൾ പരിഹരിക്കുകയുള്ളു. മാന്യ ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. 


കാലാവർഷക്കെടുതിയുടെ ഭാഗമായി വൃക്ഷങ്ങൾ വ്യാപകമായി വൈദ്യുതി ലൈനുകളിൽ വീഴാനും അതുവഴി ലൈൻ പൊട്ടി വീഴാനും സാധ്യതയുണ്ട്. ഇത്തരം അപകടസാധ്യതകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻതന്നെ കെ എസ് ഇ ബി സെക്ഷൻ ഓഫീസിലോ പ്രത്യേക എമെർജൻസി നമ്പരായ 94 96 01 01 01 ലോ അറിയിക്കേണ്ടതാണ്.

#360malayalam #360malayalamlive #latestnews

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് മഴയും കാറ്റും ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമ...    Read More on: http://360malayalam.com/single-post.php?nid=350
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് മഴയും കാറ്റും ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമ...    Read More on: http://360malayalam.com/single-post.php?nid=350
KSEB അറിയിപ്പ് ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെത്തുടർന്ന് മഴയും കാറ്റും ശക്തി പ്രാപിച്ചതിനാൽ സംസ്ഥാനത്ത് വൈദ്യുതി വിതരണം വ്യാപകമായി തടസ്സപ്പെടുന്നുണ്ട്. കോവിഡ് കാലമായിട്ടും പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി പുനഃസ്ഥാപിക്കുന്നതിനു... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്