അതിശക്തമായ മഴയ്ക്ക് സാധ്യത : ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട്

ഓഗസ്റ്റ് 4,5,6,7 തിയ്യതികളിൽ മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy) എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.  

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദങ്ങൾ രൂപപ്പെടുന്നതുമായി ബന്ധപ്പെട്ട് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴ വ്യാപകമായി ലഭിക്കാൻ സാധ്യതയുണ്ട്.  അടുത്ത ഏതാനും  ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ ന്യൂനമർദങ്ങൾ രൂപപ്പെടാനുള്ള സാധ്യതയാണ് കാലാവസ്ഥ മോഡലുകളിൽ നിന്ന് ലഭിക്കുന്നത്. ആയതിനാൽ മഴ ഏത് സമയം വേണമെങ്കിലും ശക്തിപ്പെട്ടേക്കാം എന്നത് മുന്നിൽ കണ്ടുകൊണ്ടുള്ള ജാഗ്രതയാണ് വേണ്ടത്.

അതിശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം തുടങ്ങിയ ദുരന്തങ്ങളിലേക്ക് നയിക്കാൻ സാധ്യത കൂടുതലാണ്. ഇത് മുന്നിൽ കണ്ട് കൊണ്ടുള്ള തയ്യാറെടുപ്പുകൾ നടത്തിവരുന്നു. 

കാലാവസ്ഥ വകുപ്പിൻറെ മുന്നറിയിപ്പുകൾ അപ്‌ഡേറ്റ് ചെയ്യുന്നതനുസരിച്ച് അലെർട്ടുകളിൽ മാറ്റങ്ങൾ വരുന്നതാണ്. അവ യഥാസമയം അപ്‌ഡേറ്റ് ചെയ്യുന്നതാണ്.  

ഓറഞ്ച് ബുക്ക് 2020, https://sdma.kerala.gov.in/wp-content/uploads/2020/05/Orange-Book-of-Disaster-Management-2-2020-2.pdf ഈ ലിങ്കിൽ കാണാവുന്നതാണ്.

#360malayalam #360malayalamlive #latestnews

ഓഗസ്റ്റ് 4,5,6,7 തിയ്യതികളിൽ മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ...    Read More on: http://360malayalam.com/single-post.php?nid=292
ഓഗസ്റ്റ് 4,5,6,7 തിയ്യതികളിൽ മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ...    Read More on: http://360malayalam.com/single-post.php?nid=292
അതിശക്തമായ മഴയ്ക്ക് സാധ്യത : ജില്ലയിൽ നാളെ ഓറഞ്ച് അലർട്ട് ഓഗസ്റ്റ് 4,5,6,7 തിയ്യതികളിൽ മലപ്പുറം ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേർട്ട് ആണ് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിട്ടുള്ളത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്