ബുറേവി: അഞ്ച് ജില്ലകളിൽ നാളെ പൊതു അവധി

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒരു അതിതീവ്ര ന്യൂനമർദമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ബുറേവി ചുഴലിക്കാറ്റ് മാന്നാർ കടലിടുക്കിലാണ് ഉള്ളത്. തമിഴ്നാട് രാമനാഥപുരത്തിനടുത്തു വച്ചാണ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് ഒരു തീവ്ര ന്യൂനമർദമായി മാറിയതെന്നും കാലവസ്ഥ വകുപ്പ് വ്യക്തമാക്കി.ഇന്ന് അർദ്ധരാത്രിയോടെ തന്നെ ചുഴലിക്കാറ്റ് തീരം തൊടും.

അതേസമയം ബുറേവി ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തിലുള്ള അഞ്ചു ജില്ലകളിൽ നാളെ സർക്കാർ അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകൾക്കാണ് പൊതു അവധി. പൊതു മേഖലാ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള ഓഫീസുകൾക്കും അവധി നൽകിയിട്ടുണ്ട്. ദുരന്ത നിവാരണം, അവശ്യ സർവീസുകൾ, തിരഞ്ഞെടുപ്പ് ചുമതലകൾ എന്നിവയ്ക്ക് അവധി ബാധകമാല്ല.


#360malayalam #360malayalamlive #latestnews

ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒരു അത...    Read More on: http://360malayalam.com/single-post.php?nid=2828
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒരു അത...    Read More on: http://360malayalam.com/single-post.php?nid=2828
ബുറേവി: അഞ്ച് ജില്ലകളിൽ നാളെ പൊതു അവധി ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞതായി കേന്ദ്ര കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ചുഴലിക്കാറ്റ് ഒരു അതിതീവ്ര ന്യൂനമർദമായതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. നിലവിൽ ബുറേവി ചുഴലിക്കാറ്റ് മാന്നാർ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്