ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; തെക്കൻ ജില്ലകളിൽ കനത്തമഴയ്‌ക്ക് സാദ്ധ്യത

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ അതിതീവ്രന്യൂനമർദ്ദമായി മാറിയേക്കും. ബുധനാഴ്‌ചയോടെ ശ്രീലങ്ക വഴി കന്യാകുമാരി തീരത്തിലൂടെ തമിഴ്‌നാട്ടിൽ പ്രവേശിക്കുന്ന ന്യൂനമർദ്ദം കേരളത്തിലെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്‌ക്ക് ഇടയാക്കിയേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. 

ശക്തമായ കാ‌റ്റും മഴയും പ്രവചിച്ചതോടെ തെക്കൻ ജില്ലകളിൽ പ്രതിരോധം ശക്തമാക്കി. സംസ്ഥാനത്ത് കടൽ പ്രക്ഷുബ്‌ദമായിരിക്കും എന്നതിനാൽ മത്സ്യബന്ധനം വിലക്കി. ഡിസംബർ രണ്ടിനും നാലിനുമിടയിലാണ് കേരളത്തിലെ കടൽ പ്രക്ഷുബ്‌ദമായിരിക്കുമെന്ന് അറിയിപ്പ് ലഭിച്ചിരിക്കുന്നത്. തിരുവനന്തപുരത്തും കൊല്ലത്തും, പത്തനംതിട്ടയിലും നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇടുക്കിയിൽ റെഡ് അലർട്ടും പ്രഖ്യാപിച്ചിരുന്നു.കേരള തീരത്ത് എഴുപത് കിലോമീ‌റ്റർ വരെ വേഗത്തിൽ കാ‌റ്റ് വീശുമെന്നാണ് മുന്നറിയിപ്പുള‌ളത്.



#360malayalam #360malayalamlive #latestnews

ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ അതിതീവ്രന്യൂനമർദ്ദമായി മാറിയേക്കും. ബുധനാഴ്‌ചയോടെ ശ്രീലങ...    Read More on: http://360malayalam.com/single-post.php?nid=2748
ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ അതിതീവ്രന്യൂനമർദ്ദമായി മാറിയേക്കും. ബുധനാഴ്‌ചയോടെ ശ്രീലങ...    Read More on: http://360malayalam.com/single-post.php?nid=2748
ന്യൂനമര്‍ദം തീവ്രന്യൂനമര്‍ദമായി; തെക്കൻ ജില്ലകളിൽ കനത്തമഴയ്‌ക്ക് സാദ്ധ്യത ബംഗാൾ ഉൾക്കടലിന്റെ തെക്ക് കിഴക്കായി രൂപപ്പെട്ട ന്യൂനമർദ്ദം നാളെയോടെ അതിതീവ്രന്യൂനമർദ്ദമായി മാറിയേക്കും. ബുധനാഴ്‌ചയോടെ ശ്രീലങ്ക വഴി കന്യാകുമാരി തീരത്തിലൂടെ.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്