'നിവർ' ഭീതിയോടെ തമിഴ്നാട്

ആശങ്ക വിതച്ച് ‘നിവര്‍’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ് മുന്നറിയിപ്പ്. തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. 


തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശമുണ്ട്. ‘നിവര്‍’ ചുഴലിക്കാറ്റ് വിനാശകാരിയെന്നാണ് വിദഗ്ധാഭിപ്രായം. ചെന്നൈ നഗരത്തിലും ചുഴലിക്കാറ്റ് അടിക്കും. നഗരം വെള്ളപ്പൊക്ക ഭീഷണിയിലാണ്. ചെന്നൈയില്‍ നിന്നുള്ള 27 ട്രെയിനുകളും 12 വിമാനങ്ങളും റദ്ദാക്കി. ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തില്‍ പ്രത്യേക കണ്ട്രോള്‍ റൂം തുറന്നു. കേരളത്തില്‍ നിന്ന് ചെന്നൈയിലേക്കുള്ള ട്രെയിനുകള്‍ ഈറോഡ് വരെ മാത്രം സര്‍വീസ് നടത്തും. ചെമ്പരാമ്പാക്കം തടാകം നിറഞ്ഞതിനെ തുടര്‍ന്ന് തടാകത്തിന്റെ ഷട്ടര്‍ തുറന്നു. എറണാകുളം കാരക്കല്‍ എക്‌സ്പ്രസ് ട്രെയിന്‍ തിരുച്ചിറപ്പള്ളിയില്‍ സര്‍വീസ് അവസാനിപ്പിക്കും.

#360malayalam #360malayalamlive #latestnews

ആശങ്ക വിതച്ച് ‘നിവര്‍’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റായി മാറ...    Read More on: http://360malayalam.com/single-post.php?nid=2651
ആശങ്ക വിതച്ച് ‘നിവര്‍’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റായി മാറ...    Read More on: http://360malayalam.com/single-post.php?nid=2651
'നിവർ' ഭീതിയോടെ തമിഴ്നാട് ആശങ്ക വിതച്ച് ‘നിവര്‍’ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്. മണിക്കൂറില്‍ 145 കിലോമീറ്റര്‍ വരെ വേഗത്തിലുള്ള ചുഴലിക്കാറ്റായി മാറുമെന്നാണ്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്