ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മിക്ക ജില്ലകളിലും കനത്ത മഴയായി പെയ്തിറങ്ങിയപ്പോൾ ജില്ലയ്ക്ക് നിരാശ.

മലപ്പുറം: പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെന്നതിനൊപ്പം മൺസൂണിന് ശേഷം ലഭിക്കേണ്ട മഴയിലും വലിയ കുറവുണ്ടായി. ഒക്ടോബറിൽ 145.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത് 89.4 മില്ലീമീറ്റർ മാത്രം. മഴയിൽ 39 ശതമാനത്തിന്റെ കുറവ്. സംസ്ഥാനത്ത് ഈ മാസം ഏറ്റവും കുറവ് മഴ ലഭിച്ചത് മലപ്പുറത്താണ്. മൂന്ന് ജില്ലകളൊഴികെ മറ്റിടങ്ങളിലെല്ലാം അധിക മഴ ലഭിച്ചിട്ടുണ്ട്. മൺസൂണിൽ ജില്ലയിൽ 10 ശതമാനം അധികമഴയാണ് ലഭിച്ചിരുന്നത്. ഒക്ടോബറിൽ മഴ തീർത്തും കുറഞ്ഞതോടെ ജില്ല മഴക്കുറവിലേക്കാണ് നീങ്ങിയത്. മലപ്പുറത്തിനൊപ്പം എറണാകുളം - ആറ് ശതമാനം, ഇടുക്കി - 4, തൃശൂർ - 17 ശതമാനം എന്നിങ്ങനെയാണ് മഴക്കുറവ്. സംസ്ഥാനത്ത് ആകെ നാല് ശതമാനം അധിക മഴ ലഭിച്ചു. കാസർകോടാണ് ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ 55 മില്ലീമീറ്റർ അധികം.

മഴക്കുറവിന്റെ ഒക്ടോബർ

ഒക്ടോബറിന്റെ തുടക്കത്തിൽ മറ്റു ജില്ലകളിലെല്ലാം സാമാന്യം നല്ല മഴ ലഭിച്ചിരുന്നു. ജില്ലയിൽ മഴ പൂർണ്ണമായും മാറി നിന്നു. പിന്നാലെ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം ശക്തിപ്പെട്ടതോടെ സംസ്ഥാനത്ത് അഞ്ചുദിവസം ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പേകിയിരുന്നു. ജില്ലയിൽ ഒറ്റപ്പെട്ട മഴ മാത്രമാണ് ഇക്കാലയളവിൽ ലഭിച്ചത്. കണ്ണൂർ, കാസർകോട്, കൊല്ലം, കോഴിക്കോട്, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ 100 മില്ലീമീറ്റർ അധിക മഴയാണ് ഈ കാലയളവിൽ ലഭിച്ചത്. മലപ്പുറത്ത് 11 ശതമാനമാണിത്. 50 മില്ലീമീറ്ററിൽ താഴെ മഴ ലഭിച്ചത് മലപ്പുറത്ത് മാത്രമാണ്. അടുത്ത അഞ്ചുദിവസം ജില്ലയിൽ മഴ മുന്നറിയിപ്പുകളൊന്നുമില്ല. മൺസൂണിന് പിന്നാലെ ഇടവിട്ട് ലഭിക്കുന്ന മഴ ഇതുപോലെ മാറിനിന്നാൽ വേനൽ കടുക്കുന്നതിന് മുമ്പ് തന്നെയിത് ജലക്ഷാമത്തിലേക്ക് വഴിവയ്ക്കും. മൺസൂൺ മഴയിൽ കാര്യമായ വർദ്ധനവില്ലാതിരുന്ന വർഷങ്ങളിൽ ജില്ലയിൽ കുടിവെള്ളക്ഷാമമടക്കം രൂക്ഷമായിട്ടുള്ളത്.

#360malayalam #360malayalamlive #latestnews

മലപ്പുറം:പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെന്നതിനൊപ്പം മൺസൂണിന് ശേഷം ലഭിക്കേണ്ട മഴയിലും വലിയ കുറവുണ്ടായി. ഒക്ടോബറിൽ 145.6 മില്ലീമീറ്റർ മ...    Read More on: http://360malayalam.com/single-post.php?nid=1816
മലപ്പുറം:പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെന്നതിനൊപ്പം മൺസൂണിന് ശേഷം ലഭിക്കേണ്ട മഴയിലും വലിയ കുറവുണ്ടായി. ഒക്ടോബറിൽ 145.6 മില്ലീമീറ്റർ മ...    Read More on: http://360malayalam.com/single-post.php?nid=1816
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം മിക്ക ജില്ലകളിലും കനത്ത മഴയായി പെയ്തിറങ്ങിയപ്പോൾ ജില്ലയ്ക്ക് നിരാശ. മലപ്പുറം:പ്രതീക്ഷിച്ച മഴ ലഭിച്ചില്ലെന്നതിനൊപ്പം മൺസൂണിന് ശേഷം ലഭിക്കേണ്ട മഴയിലും വലിയ കുറവുണ്ടായി. ഒക്ടോബറിൽ 145.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് പെയ്തത്... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്