ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം. ഡി സന്തോഷ് ഈപ്പന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍. ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന് സന്തോഷ് ഹൈക്കോടതിയില്‍. ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും യൂണിറ്റാക് എം.ഡി. ലൈഫ് മിഷൻ ഇടപാടുമായി ബദ്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റർ ചെയ്ത എഫ്.ഐ.ആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹരജിയിലാണ് ചെന്നിത്തലക്കെതിരെ ആരോപണമുള്ളത്.

ലൈഫ് മിഷൻ ഫ്‌ളാറ്റുകളുടെ കരാർ ലഭിച്ചതിന് സ്വപ്ന സുരേഷിന് കൈക്കൂലി നൽകിയതായി സന്തോഷ്‌ ഈപ്പൻ ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ പറയുന്നു. സ്വപ്ന സുരേഷിന് 3,80,00,000രൂപയും സന്ദീപ് നായർക്ക് 63 ലക്ഷവും നൽകിയിട്ടുണ്ട്. യു.എ.ഇ കോൺസൽ ജനറൽ നിർദേശിച്ചത് അനുസരിച്ചാണ് പണം നൽകിയതെന്നും സി.ബി.ഐ അന്വേഷണത്തിന് എതിരെ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ വ്യക്തമാക്കുന്നു. യു.എ.ഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഉദ്യോഗസ്ഥനാണ് പണം കൈപ്പറ്റിയത്.

സ്വപ്ന സുരേഷ് പറഞ്ഞിട്ടാണ് കരാർ ലഭിക്കുന്നതിനുള്ള ടെൻഡറിൽ പങ്കെടുത്തതെന്നും സന്തോഷ് ഈപ്പൻ ഹരജിയിൽ പറയുന്നുണ്ട്. കൂടാതെ ചെന്നിത്തലക്ക് എതിരെയും ആരോപണമുന്നയിച്ചാണ് ഹരജി നൽകിയിട്ടുള്ളത്. രമേശ്‌ ചെന്നിത്തലക്ക് ഐഫോൺ സമ്മാനമായി നൽകിയിട്ടുണ്ട്. പണത്തിനു പുറമെ അഞ്ചു മൊബൈൽ ഫോണുകൾ സ്വപ്ന ആവശ്യപ്പെട്ട പ്രകാരം നൽകി. ഇതിലൊന്ന്

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തലക്ക് സമ്മാനിച്ചു എന്നും സന്തോഷ്‌ ഈപ്പൻ കോടതിയെ അറിയിച്ചു. ഫോൺ വാങ്ങിയതിന്റെ ബില്ലും സന്തോഷ്‌ ഈപ്പൻ കോടതിക്ക് കൈമാറി.

#360malayalam #360malayalamlive #latestnews

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍. ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍...    Read More on: http://360malayalam.com/single-post.php?nid=1402
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍. ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍...    Read More on: http://360malayalam.com/single-post.php?nid=1402
ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന് യൂണിടാക് എം. ഡി സന്തോഷ് ഈപ്പന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരെ ആരോപണവുമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍. ചെന്നിത്തലക്ക് സ്വപ്ന സുരേഷ് ഐഫോണ്‍ നല്‍കിയെന്ന് സന്തോഷ് ഹൈക്കോടതിയില്‍. ലൈഫ് മിഷനില്‍ സ്വപ്നക്കും സന്ദീപ് നായര്‍ക്കും കൈക്കൂലി നല്‍കിയെന്നും.... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്