ലീഗ് എംഎൽഎ കമറുദ്ദീനെതിരെ നികുതിവെട്ടിപ്പ് കേസും; 1.41 കോടിയുടെ തട്ടിപ്പ് നടന്നതായി ജിഎസ്ടി ഇന്റലിജൻസ്

മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പിന് പുറമെ നികുതി വെട്ടിപ്പും നടന്നതായി കണ്ടെത്തി. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി എസ് ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്.
പിഴയും പലിശയുമുൾപ്പെടെ ജി എസ് ടി വകുപ്പ് ചുമത്തിയ തുക ഇതുവരെയും അടച്ചിട്ടില്ല. കാസർകോട് കമർ ഫാഷൻ ഗോൾഡ്, ചെറുവത്തൂർ ന്യൂ ഫാഷൻ ഗോൾഡ് ജ്വല്ലറികളിൽ കഴിഞ്ഞ ഡിസംബറിലാണ് ജി എസ് ടി റെയ്ഡ് നടത്തിയത്. ആസ്തി കണക്ക് പ്രകാരം കാസർകോട് ശാഖയിലുണ്ടാകേണ്ട 46 കിലോ സ്വർണവും ചെറുവത്തൂരിലുണ്ടാകേണ്ട 34 കിലോ സ്വർണവും കാണാനില്ലെന്നും കണ്ടെത്തിയിരുന്നു
നിക്ഷേപകർ പിൻവലിച്ചുവെന്നാണ് ഫാഷൻ ഗോൾഡ് നൽകിയ വിശദീകരണം. ഇതിന്റെ രേഖകൾ ഒന്നുമുണ്ടായിരുന്നില്ല. തുടർന്നാണ് 2020 ഓഗസ്റ്റ് 30നം അടക്കേണ്ട തുക വ്യക്തമാക്കി നോട്ടീസ് നൽകിയത്. ഈ തുക അടയ്ക്കാത്തതിനെ തുടർന്ന് നികുതിയുടെ അമ്പത് ശതമാനം കൂടി കൂട്ടിച്ചേർത്ത് തുക പുതുക്കി നിശ്ചയിച്ച് നൽകും. ലീഗ് എംഎൽഎക്കെതിരെ ഇന്നലെ ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. കമറുദ്ദീനെതിരെയുള്ളത് ഇപ്പോൾ 54 വഞ്ചനാ കേസുകളാണ്.

#360malayalam #360malayalamlive #latestnews

മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പിന് പുറമെ നികുതി വെട്ടിപ്പും നടന്നതായി കണ്ട...    Read More on: http://360malayalam.com/single-post.php?nid=1112
മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പിന് പുറമെ നികുതി വെട്ടിപ്പും നടന്നതായി കണ്ട...    Read More on: http://360malayalam.com/single-post.php?nid=1112
ലീഗ് എംഎൽഎ കമറുദ്ദീനെതിരെ നികുതിവെട്ടിപ്പ് കേസും; 1.41 കോടിയുടെ തട്ടിപ്പ് നടന്നതായി ജിഎസ്ടി ഇന്റലിജൻസ് മുസ്ലീം ലീഗ് എംഎൽഎ എം സി കമറുദ്ദീൻ ചെയർമാനായ ഫാഷൻ ഗോൾഡ് ജ്വല്ലറിയിൽ നിക്ഷേപ തട്ടിപ്പിന് പുറമെ നികുതി വെട്ടിപ്പും നടന്നതായി കണ്ടെത്തി. 1.41 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് ജി എസ് ടി ഇന്റലിജൻസ് വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയത്. പിഴയും പലിശയുമുൾപ്പെടെ തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്