ന്യൂനമര്‍ദം കരതൊട്ടു, മഴ തുടരും, കടലില്‍ കാറ്റിനു സാധ്യത

ഇന്ന് രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തായി രൂപപ്പെട്ട ന്യൂനമര്‍ദം വൈകിട്ടോടെ കാക്കിനാടക്കു സമീപം കരകയറി. ഇത് വീണ്ടും ശക്തിപ്പെട്ട ശേഷം പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയില്‍ മധ്യ ഇന്ത്യ ലക്ഷ്യമാക്കി നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ന്യൂനമര്‍ദത്തിന്റെ സ്വാധീനം മൂലം കേരളത്തിലും ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലങ്കാന സംസ്ഥാനങ്ങളിലും ഇന്നും നാളെയും ശക്തമായ മഴ ലഭിക്കും. കേരളത്തില്‍ ഇടവിട്ടുള്ള മഴയായിരിക്കും ലഭിക്കുക. ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴ നാളെ വരെ പ്രതീക്ഷിക്കാം. ഈ മാസം 16 വരെ മഴ തുടരാനാണ് സാധ്യത. തുടര്‍ന്ന് രണ്ടു ദിവസം മഴയില്‍ നേരിയ തോതില്‍ കുറവുണ്ടാകും. 19 ന് ശേഷം വീണ്ടും മഴ ശക്തിപ്പെടാനുള്ള സാധ്യതയുണ്ട്. 19- 20 ന് മറ്റൊരു ന്യൂനമര്‍ദം കൂടി ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഇതു വീണ്ടും കേരളത്തില്‍ മഴ ശക്തിപ്പെടുത്തിയേക്കുമെന്നുമാണ് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍ പറയുന്നത്.

കടലില്‍ കാറ്റിന് സാധ്യത

ഇന്നു മുതല്‍ മൂന്നു ദിവസം കേരളതീരത്തും ലക്ഷദ്വീപ് മേഖലയിലും കാറ്റിന് സാധ്യതയുണ്ട്. തെക്കുകിഴക്ക് അറബിക്കടല്‍, മധ്യകിഴക്ക് അറബിക്കടല്‍, കര്‍ണാടക, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 55 കി.മി വരെ വേഗത്തില്‍ കാറ്റിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് സമുദ്രസ്ഥിതി ഗവേഷണ കേന്ദ്രവും അറിയിച്ചു. കേരളം, ലക്ഷദ്വീപ് തീരങ്ങളില്‍ 2.5 മതല്‍ 2.7 മീറ്റര്‍ വരെ തിരമാലകള്‍ക്ക് ഉയരമുണ്ടാകാം.

#360malayalam #360malayalamlive #latestnews

ഇന്ന് രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തായി രൂപപ്പെട്ട ന്യൂനമര്‍ദം വൈകിട്ടോടെ കാക്കിനാടക്കു സമീപം കരകയറി. ഇത് ...    Read More on: http://360malayalam.com/single-post.php?nid=1006
ഇന്ന് രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തായി രൂപപ്പെട്ട ന്യൂനമര്‍ദം വൈകിട്ടോടെ കാക്കിനാടക്കു സമീപം കരകയറി. ഇത് ...    Read More on: http://360malayalam.com/single-post.php?nid=1006
ന്യൂനമര്‍ദം കരതൊട്ടു, മഴ തുടരും, കടലില്‍ കാറ്റിനു സാധ്യത ഇന്ന് രാവിലെ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാപ്രദേശ് തീരത്തായി രൂപപ്പെട്ട ന്യൂനമര്‍ദം വൈകിട്ടോടെ കാക്കിനാടക്കു സമീപം കരകയറി. ഇത് വീണ്ടും ശക്തിപ്പെട്ട ശേഷം പടിഞ്ഞാറ്, വടക്കുപടിഞ്ഞാറ് ദിശയില്‍ മധ്യ ഇന്ത്യ ലക്ഷ്യമാക്കി... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്