അക്ഷര മുത്തശ്ശിയോട് കരുതൽ കാണിച്ചു പൂർവ്വ വിദ്യാർഥികൾ

അക്ഷര മുത്തശ്ശിയോട് കരുതൽ കാണിച്ചു പൂർവ്വ വിദ്യാർഥികൾ ..

"സ്കൂളിന് ഒരു തുണ്ട് ഭൂമി ചലഞ്ച് " ഏറ്റെടുത് 1988 SSLC ബാച്ച് 

സ്ഥലമില്ലാതെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്ഥലം വാങ്ങൽ പദ്ധതിയിലേക്ക് ഒരു തുണ്ട്  ഭൂമി തങ്ങളുടെ കരുതലായി നൽകി മാതൃക യാവുകയാണ് 1988 SSLC ബാച്ച്‌ .

സ്ഥലവും കെട്ടിടവുമില്ലാത്തതിനാൽ പുതിയ ബാച്ചും ക്ലാസ്സുകളും തുടങ്ങാൻ കഴിയാതെ പ്രയാസപ്പെടുന്ന സ്കൂളിന് അതിൽ നിന്നും മോചനം നല്കാൻ PTA യുടെ നേതൃത്വത്തിൽ നാട്ടുകാരുടെ  കൂട്ടായ്മയിൽ സ്കൂൾ വികസന സമിതി രൂപീകരിചു സ്ഥലം വാങ്ങൽ പദ്ധതിയുമായി മുന്നോട്ടു പോകുകയാണ് . 

ഇതിന്റെ ഉദ്ദേശ ലക്ഷ്യങ്ങൾ പൂർവ്വ വിദ്യാർത്ഥികളിലും നാട്ടുകാരിലും എത്തിക്കുന്നതിനായി സ്കൂൾ ചരിത്രത്തിൽ ആദ്യമായി വിപുലമായ അലുംനി കൂട്ടായ്മ " ഓർമ്മപ്പെയ്ത്ത്" എന്നപേരിൽ കഴിഞ്ഞ മാസം സംഘടിപ്പിച്ചു . 

അതോടൊപ്പം ഓരോ വർഷത്തെയും ബാച്ചുകൾ പ്രത്യേകം സംഘടിച്ചു വരുന്നു .

തങ്ങളുടെ ബാച്ചിന്റെ ഓർമ്മക്കായി 1988 SSLC ബാച്ചുകാർ ഒരു സെന്റ് ഭൂമിയുടെവില നൽകുന്നതിന് തീരുമാനിക്കുകയും അതിന്റെ ആദ്യ ഗഡു ഒരു ലക്ഷം രൂപ സ്കൂൾ വികസന സമിതി ചെയർമാൻ വി ഇസ്മായിൽ മാസ്റ്ററെ ബാച്ച്പ്രതിനിധികൾ ഏൽപ്പിക്കുകയും ചെയ്തു . 


മാതൃകാപരമായ ഈ പ്രവർത്തിക്ക് 88. ബാച്ചിലെ  VK ഫൈസൽ , റസാഖ് നാലകത് , ടി ജമാലുധീൻ , ഷാജഹാൻ എ പനമ്പാട് , പ്രകാശൻ റുക്‌സാന , ഷകീല ബാനു ,കൃഷ്ണകുമാർ , അഷറഫ് , റഹിം MA , ഷുക്കൂർ സി , സുശീല , അടക്കമുള്ളവർ നേതൃത്വം നൽകി .

ചടങ്ങിൽ ടി ജമാലുധീൻ സ്വാഗതം പറഞ്ഞു , VK ഫൈസൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ വികസന സമിതി ചെയർമാൻ വി ഇസ്മായിൽ മാസ്റ്റർ അംഗങ്ങളായ യൂസഫ് മാസ്റ്റർ , PTA പ്രസിഡന്റ് റഹ്‌മാൻ പോക്കർ , കൃഷ്ണകുമാർ മാസ്റ്റർ ,എ അബ്ദുല്ലത്തീഫ് , വികസനസമിതി കോ ഓർഡിനേറ്റർ ഇബ്രാഹിം മാസ്റ്റർ PTA വൈസ് പ്രസിഡന്റ് KP ശിവദാസ് , പ്രസാദ് ചക്കാലക്കൽ ഖാലിദ് മംഗലത്തേൽ , PV പ്രേമൻ ,,ബാബു അബ്ദുൽ വഹാബ് ,

88 ബാച്ചിന്റെ പ്രതിനിധി ഷുക്കൂർ സി എന്നിവർ സംസാരിച്ചു .

88 ബാച്ചിൽ നാട്ടിൽ ഇപ്പോഴുള്ളവരും സ്കൂൾ വികസന സമിതി അംഗങ്ങളും PTA അംഗങ്ങളും ചടങ്ങിൽ സംബന്ധിച്ചു 

പ്രസ്തുത ബാച്ചിന്റെ ഒത്തുകൂടൽ 2023 ജനുവരി 15 നു വിപുലമായി നടത്തുമെന്നും ഭാരവാഹികൾ അറിയിച്ചു .

#360malayalam #360malayalamlive #latestnews

സ്ഥലമില്ലാതെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്ഥലം വാങ്ങൽ പദ്ധതിയിലേക്ക് ഒരു തുണ്ട് ഭൂമി തങ്ങള...    Read More on: http://360malayalam.com/single-post.php?nid=7504
സ്ഥലമില്ലാതെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്ഥലം വാങ്ങൽ പദ്ധതിയിലേക്ക് ഒരു തുണ്ട് ഭൂമി തങ്ങള...    Read More on: http://360malayalam.com/single-post.php?nid=7504
അക്ഷര മുത്തശ്ശിയോട് കരുതൽ കാണിച്ചു പൂർവ്വ വിദ്യാർഥികൾ സ്ഥലമില്ലാതെ പ്രയാസപ്പെടുന്ന മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്ഥലം വാങ്ങൽ പദ്ധതിയിലേക്ക് ഒരു തുണ്ട് ഭൂമി തങ്ങളുടെ കരുതലായി നൽകി മാതൃക യാവുകയാണ് 1988 SSLC ബാച്ച്‌ . തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്