ടിപിആർ നിരക്കിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി മാറഞ്ചേരി പഞ്ചായത്ത്; വീണ്ടും ട്രിപ്പിൾ ലോക്ക് ഡൗൺ വന്നേക്കും

മലപ്പുറം ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ  ഒന്നാം സ്ഥാനത്തെത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. ഇന്നത്തെ മാത്രം  ടിപിആർ 54.2 ശതമാനമാണ് ആഴ്ചയിലെ ആവറേജ് 27 ന് മുകളിലുമാണ് അതു കൊണ്ട് തന്നെ  വീണ്ടും ട്രിപ്പിൾ ലോക്ക് ഡൗൺ വന്നേക്കും. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇതുവരെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ രേഖപ്പെടുത്തിയ ടി.പി.ആർ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് കാര്യങ്ങൾ പോയി കൊണ്ടിരിക്കുന്നത്. പൊതുജനങ്ങൾ കോവിഡ് പരിശോധനയിൽ കാര്യമായി സഹകരിക്കാത്തതാണ് നിലവിൽ പഞ്ചായത്തിലെ കോവിഡ് പരിശോധന നിരക്കിൻ്റെ അടിസ്ഥാനത്തിലുള്ള   ടി പി ആർ  നിരക്ക് ഉയരുന്നതെന്ന് എന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ കോവിഡ് രോഗികളുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ആളുകളോ രോഗലക്ഷണമുള്ള ആളുകളോ മാത്രമാണ് മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പരിധിക്കുള്ളിൽ പരിശോധനയ്ക്ക്  വിധേയമാകുന്നത്. ഇതിൻ്റെ ഫലമാകട്ടെ 10 പേർ കോവിഡ് ടെസ്റ്റ് ചെയ്യുമ്പോൾ അതിൽ അഞ്ചിലധികമാളുകൾ പോസിറ്റീവാകുന്നു. ഇതോടെ 50 ശതമാനത്തിൻ്റെ മുകളിലേക്ക് പോസിറ്റിവിറ്റി നിരക്ക് എത്തുന്നത്. ഇതാണ് മാറഞ്ചേരിയെ വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് കൊണ്ടു പോകുന്നത്. നിലവിൽ 20 ശതമാനത്തിലേക്കും മുകളിൽ  പോസ്റ്റിവിറ്റി നിരക്ക് ഉയരുന്ന സാഹചര്യമാണുള്ളത്. 20 ശതമാനത്തിന്മുകളിൽ പോസിറ്റിവിറ്റി ഉയരുന്ന സാഹചര്യമുണ്ടായിരുന്ന പഞ്ചായത്തിനെ പൂർണമായും കണ്ടെെയ്മെൻ്റ് സോണാക്കണമെന്നാണ് ജില്ലാ കലക്ടറുടെ ഉത്തരവ്. അതിൻ്റെ അടിസ്ഥാനത്തിൽ  പഞ്ചായത്തിൽ വീണ്ടും ട്രിപ്പിൾ ലോക്ക്ഡൗണോ അതിന് സമാനമായ സാഹചര്യങ്ങളോ നിയന്ത്രണങ്ങളോ വന്നേക്കാം . ഇതിനെ മറികടക്കുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്തും ആരോഗ്യ വകുപ്പും സംയുക്തമായി ഇന്നും നാളെയുമായി പഞ്ചായത്തിലെ 19 വാർഡുകളിലുമായി  പരമാവധി ആളുകളെ  പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.


രോഗലക്ഷണങ്ങൾ ഇല്ലാത്തവരും, രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടില്ലാത്ത ആളുകളും ഉൾപ്പെടെയുള്ളവരെ ഇത്തരത്തിൽ വ്യാപകമായി പരിശോധന നടക്കുമ്പോൾ പരിശോധിക്കുന്ന എണ്ണത്തിനുസരിച്ച് രോഗ നിരക്ക് ഉയരുന്നില്ലെങ്കിൽ ടി പി ആർ  കണക്ക് വീണ്ടും താഴേക്ക് വരും . അങ്ങനെ വരുന്ന സാഹചര്യത്തിൽ മാത്രമേ മാറഞ്ചേരി പഞ്ചായത്തിൻ്റെ പ്രദേശങ്ങൾക്കും പൊതുജനങ്ങൾക്കും കടുത്ത നിയന്ത്രണങ്ങളിൽ നിന്നും മോചനം ഉണ്ടാവുകയുള്ളു. ഏകദേശം ഒരു വർഷത്തോളമായി തന്നെ മാറഞ്ചേരിയിൽ കടുത്ത നിയന്ത്രണങ്ങൾ തുടരുകയാണ്. കോവിഡിൻ്റെ ആദ്യകാലഘട്ടത്തിൽ തന്നെ കടുത്ത നിയന്ത്രണങ്ങൾക്ക് വിധേയമായ ഒരു പഞ്ചായത്ത് കൂടിയാണ് മാറഞ്ചേരി. അതു കൊണ്ട് തന്നെ ട്രിപ്പിൾ ലോക് ഡൗണിൻ്റെയും ,കണ്ടയൻമെൻ്റ് സോണിൻ്റെയും ,റെഡ് സ്പോട്ടിൻ്റെയും, ഹോട്ട്സ്പോട്ടിൻ്റെയും ഒക്കെ കടുത്ത നിയന്ത്രണങ്ങൾ ഏറ്റുവാങ്ങിയ ഈ പഞ്ചായത്ത് ഇപ്പോൾ വലിയ ബുദ്ധിമുട്ടിലേക്കാണ് നീങ്ങി കൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് ട്രിപ്പിൾ ലോക് ഡൗൺ, ലോക് ഡൗൺ നിയന്ത്രണങ്ങൾ  വലിച്ചപ്പോഴും മാറഞ്ചേരിയിൽ നിന്ന് കണ്ടയ്ൻമെൻറ് സോൺ നിയന്ത്രണങ്ങൾ പിൻവലിച്ചിരുന്നില്ല. പകരം മാറഞ്ചേരിയിയെ സി കാറ്റഗറിയിൽ ഉൾപ്പെടുന്ന നിയന്ത്രിത മേഖലയിലേക്കാണ് ജില്ലാ കളക്ടർ ഉത്തരവ് പ്രകാരം മാറ്റിയത്. ഇതിൻ്റെ ഭാഗമായുള്ള കടുത്ത നിയന്ത്രണങ്ങൾ തുടരുന്നതിനിടെയാണ് പുതിയ ടി പി ആർ നിരക്ക് പുറത്ത് വന്നിട്ടുള്ളത്. നിരക്ക് ഉയരുന്ന സാഹചര്യത്തിൽ മാറഞ്ചേരി വീണ്ടും കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകും എന്ന ആശങ്കയിലാണ് ആരോഗ്യ വകുപ്പും ,പഞ്ചായത്തും ,പൊതുജനങ്ങളുമുള്ളത്. ഇതിനെ മറികടക്കാനാണ് വീണ്ടും മാസ് ക്യാമ്പയിനുമായി വീണ്ടും പഞ്ചായത്ത് രംഗത്ത് എത്തുന്നത്. ഓരോ വാർഡിൽ നിന്നും പരാമാവധി ആളുകളെ പരിശോധനയ്ക്ക് വിധേയമാക്കാനാണ് തീരുമാനം.ഇതുമായി പൊതുജനങ്ങൾ സഹകരിച്ചാൽ മാത്രമേ ടിപി ആർ നിരക്ക് താഴ്ത്താൻ കഴിയുകയുള്ളൂ. 400 പേരെ പരിശോധിക്കുന്ന സമയത്ത് 200 ൽ താഴേ ആളുകളിലേക്ക് കോവിഡ് പോസിറ്റീവ് സാധ്യത എത്തണം .എന്നാൽ സമാനമായ രീതിയിൽ കഴിഞ്ഞ മാസം നടത്തിയ രണ്ട് ക്യാമ്പുകളിലും 200 ൽ അധികം പേരെ പരിശോധിച്ച സമയത്ത് രണ്ടും മൂന്നും ആളുകൾ പോസിറ്റീവ് ആകുന്ന സാഹചര്യം ഉണ്ടായിരുന്നു അന്നു തന്നെ പഞ്ചായത്തിൻ്റെ വിവിധ വാർഡുകളിൽ കോവിഡ് വ്യാപനം നടത്തിട്ടില്ലെന്ന് വ്യക്തമായിരുന്നു.  പരിശോധനയ്ക്ക് എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞതിനാൽ ടി പി ആർ നിരക്ക് ഉയരുകയുമായിരുന്നു.ഇതിൻ്റെ അടിസ്ഥാനത്തിലാണ് വീണ്ടും പൊതുജനങ്ങളെ കൂട്ടമായി പരിശോധനയ്ക്ക് വിധേയമാക്കാൻ ആരോഗ്യ വകുപ്പും പഞ്ചായത്തും തീരുമാനിച്ചിരിക്കുന്നത്.

#360malayalam #360malayalamlive #latestnews #maranchery #covid

മലപ്പുറം ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഒന്നാം സ്ഥാനത്തെത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. നിലവിലെ ടിപിആർ 54.2 ശത...    Read More on: http://360malayalam.com/single-post.php?nid=4883
മലപ്പുറം ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഒന്നാം സ്ഥാനത്തെത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. നിലവിലെ ടിപിആർ 54.2 ശത...    Read More on: http://360malayalam.com/single-post.php?nid=4883
ടിപിആർ നിരക്കിൽ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തി മാറഞ്ചേരി പഞ്ചായത്ത്; വീണ്ടും ട്രിപ്പിൾ ലോക്ക് ഡൗൺ വന്നേക്കും മലപ്പുറം ജില്ലയിൽ കോവിഡ് ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കിൽ ഒന്നാം സ്ഥാനത്തെത്തി മാറഞ്ചേരി ഗ്രാമപഞ്ചായത്ത്. നിലവിലെ ടിപിആർ 54.2 ശതമാനമാണ്. വീണ്ടും ട്രിപ്പിൾ ലോക്ക് ഡൗൺ വന്നേക്കും. കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ ഇതുവരെ മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ രേഖപ്പെടുത്തിയ ടി.പി.ആർ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കിലേക്കാണ് തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്