എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു.

പൊന്നാനി : ബിജെപിക്ക് വിലക്ക് വാങ്ങാൻ കഴിയുന്ന ഒന്നായി കോൺഗ്രസ് മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.  പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കുറ്റിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജന ദ്രോഹപരമായ ബില്ലുകൾ കേന്ദ്ര സർക്കാർ കൊണ്ടുവരുമ്പോൾ കോൺഗ്രസും യുഡിഎഫും മൂകസാക്ഷിയായി നിൽക്കുകയാണ്. പാവപ്പെട്ട ജനങ്ങൾക്ക് ആശ്വാസമെത്തിച്ച സർക്കാറാണ് എൽഡിഎഫ് സർക്കാറെന്നും പാലോളി പറഞ്ഞു. ജില്ല സെക്രട്ടറിയേറ്റ് അംഗം ടി എം സിദ്ധീഖ് അധ്യക്ഷനായി. സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, പ്രൊഫ.എം എം നാരായണൻ, പി കെ ഖലീമുദ്ധീൻ, കെ ബാബു, റഫീഖ് മാറഞ്ചേരി, എന്നിവർ സംസാരിച്ചു. ‌ പൊന്നാനി കുറ്റിക്കാടാണ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്നത്.

#360malayalam #360malayalamlive #latestnews

ബിജെപിക്ക് വിലക്ക് വാങ്ങാൻ കഴിയുന്ന ഒന്നായി കോൺഗ്രസ് മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ...    Read More on: http://360malayalam.com/single-post.php?nid=3779
ബിജെപിക്ക് വിലക്ക് വാങ്ങാൻ കഴിയുന്ന ഒന്നായി കോൺഗ്രസ് മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. ...    Read More on: http://360malayalam.com/single-post.php?nid=3779
എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുതിർന്ന സിപിഐ എം നേതാവ് പാലോളി മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ബിജെപിക്ക് വിലക്ക് വാങ്ങാൻ കഴിയുന്ന ഒന്നായി കോൺഗ്രസ് മാറിയെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു. പൊന്നാനി മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കുറ്റിക്കാട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്