'അമ്മ' വീണ്ടും 20-20 മോഡൽ സിനിമ നിർമ്മിക്കുന്നു

താരസംഘടനയായ അമ്മ വീണ്ടും സിനിമ നിർമിക്കുന്നു. 'ട്വന്‍റി ട്വന്‍റി' മാതൃകയിൽ സിനിമ നിർമിക്കുമെന്ന് മോഹൻ ലാൽ. പ്രിയദർശനും രാജീവ് കുമാറും ചേർന്ന് സംവിധാനം ചെയ്യും. ആശിര്‍വാദ് സിനിമാസ് ആണ് നിര്‍മ്മാണം. 140 താരങ്ങളാണ് സിനിമയ്ക്ക് വേണ്ടി അണിനിരക്കുക.

താരസംഘടനയായ അമ്മയുടെ പുതിയ ആസ്ഥാന മന്ദിരത്തിന്‍റെ ഉദ്ഘാടന വേളയിലാണ് പ്രഖ്യാപനം. 10 കോടി മുതല്‍ മുടക്കില്‍ എല്ലാവിധ അത്യാധുനിക സംവിധാനങ്ങളോട് കൂടിയാണ് പുതിയ കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. കലൂര്‍ ദേശാഭിമാനി റോഡില്‍ നിര്‍മ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്തത് മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നായിരുന്നു.

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ടി.കെ രാജീവ് കുമാര്‍ ആണ്.



#360malayalam #360malayalamlive #latestnews

കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന്........    Read More on: http://360malayalam.com/single-post.php?nid=3682
കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന്........    Read More on: http://360malayalam.com/single-post.php?nid=3682
'അമ്മ' വീണ്ടും 20-20 മോഡൽ സിനിമ നിർമ്മിക്കുന്നു കോവിഡിന്‍റെ പശ്ചാത്തലത്തില്‍ സിനിമ ഇന്‍ഡസ്ട്രിക്കുണ്ടായ സാമ്പത്തിക നഷ്ടം മറികടക്കാനാണ് സിനിമ നിര്‍മ്മിക്കുന്നതെന്ന്..... തുടർന്ന് വായിക്കൂ...
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങളും കമന്റുകളും 360 മലയാളത്തിന്റെതല്ല അഭിപ്രായങ്ങളുടെയും കമന്റുകളുടെയും പൂർണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നിയമ പ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവക്കെതിരായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്